Govt of Kerala
Local Self Government Department

Home

റാന്‍സംവെയര്‍ കമ്പ്യൂട്ടര്‍ മാല്‍വെയറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍

Posted on 16/05/2017

ആഗോള ഭീതി പരത്തുന്ന റാന്‍സംവെയര്‍ കമ്പ്യൂട്ടര്‍ മാല്‍വെയറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഐ.കെ.എം., ഐ.ടി.മിഷന്‍ എന്നിവരുടെ കമ്പ്യൂട്ടര്‍ വിദഗ്ദന്‍മാര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടത്തിവരുകയാണ്.  ഇതിനുവേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം ചെയ്തുവെന്നും വിവരവ്യൂഹം (Database) സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.കെ.എം. ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ മാനവശേഷി ആവശ്യമെങ്കില്‍ വിദഗ്ദ്ധരാരായ അക്ഷയ സംരംഭകരുടെ സേവനവും ഐ.കെ.എം. ടെക്നിക്കല്‍ അസിസ്റ്റന്റ്‌മാരുടെ മേല്‍നോട്ടത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം (CERT-K) നിര്‍ദ്ദേശിച്ചിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ചെയ്യേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ വിവരവും സെക്രട്ടറിമാര്‍ ഐ. കെ. എം നെ അറിയിക്കേണ്ടതാണ്.

വിശ്വസ്തതയോടെ
പ്രിന്‍സിപ്പല്‍ സെക്രട്ടറി
തദ്ദേശ സ്വയം ഭരണ വകുപ്പ് 

 
Recent News
News
പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളാകുന്നു
നഗരാസൂത്രണ കാര്യാലയത്തില്‍ ഫയല്‍ അദാലത്ത് ഡിസംബര്‍ എട്ടിന്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 22 നവംബര്‍ 2017
കാസറഗോഡ് ജില്ല - ഇ-ഗവേണന്‍സ്
ഗ്രാമ ,ബ്ലോക്ക്‌ ,ജില്ലാ പഞ്ചായത്തുകള്‍ 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും 2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
പഞ്ചായത്ത്‌ വകുപ്പ് - സീനിയോരിറ്റി/ ഗ്രഡേഷന്‍ പട്ടികകള്‍ അന്തിമമാക്കിയുള്ള ഉത്തരവുകള്‍
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
ലൈഫ് മിഷൻ സംഭവങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നത് സംബന്ധിച്ച് സെക്രട്ടറിമാർക്കുള്ള അറിയിപ്പ്
Technical Specification for Computer hardware procurement
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Plan expenditure of Line Departments and Institutions
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി- ഷെഡ്യൂൾ , തീരുമാനങ്ങള്‍
Developed and maintained by Information Kerala Mission for Local Self Government Department, Kerala