സംസ്ഥാന വികസന കൌണ്‍സില്‍
1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് - 55 പ്രകാരം സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന വികസന കൌണ്‍സില്‍ രൂപീകരിച്ചു. മുഖ്യമന്ത്രി സംസ്ഥാന വികസന കൌണ്‍സിലിന്റെ ചെയര്‍മാനും,സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ , സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ വൈസ് ചെയര്മാന്മാരുമാണ്. ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ ചെയര്മാന്മാര് , മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേയര്‍മാര്‍ , സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് മുനിസിപ്പല്‍ ചെയര്മാന്മാര് , രണ്ട് ടൌണ്‍ പഞ്ചായത്ത് ചെയര്മാന്മാര് , രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ , രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്മാന് എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കൌണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറി. ആറുമാസത്തിലൊരിക്കല്‍ കൌണ്‍സില്‍ യോഗം ചേരണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രധാന ചുമതലകള്‍
- തദ്ദേശ വികസനത്തിനും മേഖലാതല വികസനത്തിനുമുള്ള നയം രൂപീകരിക്കുക.
- ജില്ലാ പദ്ധതികളും സംസ്ഥാന പദ്ധതികളും ഏകോപ്പിപ്പിക്കുക.
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രബലപ്പെടുത്തുന്നതിന് ആവശ്യമായ നയം രൂപീകരിക്കുക.
- വികസന സംബന്ധമായി ജില്ലകള്‍ തമ്മിലുള്ള പൊതുപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക.
|
|