All premium Magento themes at magentothemesworld.com!

ഗ്രാമയാത്ര

കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഒരു നവ ചൈതന്യം പകരാനുള്ള, അധികാര വികേന്ദ്രീകരണത്തിന്റെ സത്ത ഉള്‍ക്കൊള്ളുവാനുള്ള, സ്വാശ്രയ പഞ്ചായത്തുകളുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന, തനത് ഗ്രാമമുദ്രകളില്‍ അവബോധം ഉളവാക്കുന്ന 'ഗ്രാമയാത്ര' ക്ക് തുടക്കമായി. കേരളത്തില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഗ്രാമയാത്രകള്‍ നടത്തി അതിന്റെ ഭാഗമായി ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്ന ഈ പദ്ധതി നമ്മുടെ ഗ്രാമങ്ങളുടെ തനത് സംസ്കാരം, കലാ കായിക സാംസ്കാരിക സാമൂഹ്യ മുദ്രകള്‍ എന്നിവയുടെ പുനര്‍ നിര്‍മ്മിതി, ജനങ്ങള്‍ക്കിടയില്‍ ഈ മേഖലകളില്‍ അവബോധം ഉണര്‍ത്തിയെടുക്കുക എന്നിവ ലക്ഷ്യമിടുന്നു.. 'കരുതലും വികസനവും' എന്ന സന്ദേശം ഗ്രാമസഭകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനും ഗ്രാമ പ്രദേശത്തെ പരമ്പരാഗത കലാരൂപങ്ങള്‍ , നാട്ടറിവുകള്‍ , പൈതൃക ശേഷിപ്പുകള്‍ ഇവ മനസ്സിലാക്കുന്നതിനും, ഗ്രാമ പ്രദേശത്തെ പ്രധാന സവിശേഷതകള്‍ , പഞ്ചായത്തിലെ പ്രധാന പോരായ്മകള്‍ , ജനങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവ സ്പര്‍ശിച്ചറിയുന്നതിനും ഗ്രാമയാത്ര അവസരമൊരുക്കുന്നു.